കോവിഡ് വാക്‌സിൻ; സംസ്‌ഥാനങ്ങളുടെ കൈവശം ഒരു കോടിയിലധികം ഡോസുകളുണ്ടെന്ന് കേന്ദ്രം

By Trainee Reporter, Malabar News
covid vaccination

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.

സർക്കാർ ഇതുവരെ 16.33 കോടി വാക്‌സിൻ ഡോസുകൾ (16,33,85,030) സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായി പോയതുൾപ്പടെ 15,33,56,503 ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം നിലവിൽ ഒരു കോടിയിലധികം വാക്‌സിനുകളുണ്ട്. അതിന് പുറമെയാണ് 20 ലക്ഷം വാക്‌സിനുകൾ നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Read also: സംസ്‌ഥാനത്ത് മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE