പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ് ഭക്‌തർക്ക് പ്രവേശനാനുമതി ഉള്ളത്.
കര്‍ക്കിടകമാസ പൂജകള്‍ക്കായി ജൂലൈ 16 മുതലാണ് നട തുറന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി ഉണ്ടാവുക.
ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതിയുണ്ടാവുക. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കൂടിയ പ്രദേശങ്ങളില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്‌ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: ഡിആർഡിഒ ആന്റി ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ