പ്രായം തളർത്താത്ത പോരാട്ടവീര്യം ; 107 വയസുകാരിക്ക്‌ കോവിഡ് മുക്തി

By Desk Reporter, Malabar News
covid 19_2020 Aug 12
Representational Image
Ajwa Travels

നാസിക്: കോവിഡ് പോരാട്ടത്തിൽ പുതുപ്രതീക്ഷയേകി നാസിക്കിലെ ജൽഗോൺ സിറ്റിയിലെ 107 വയസുകാരിക്ക്‌ കോവിഡ് മുക്തി. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് മുക്തയും ഇന്ത്യയിൽ തന്നെ കോവിഡ് മാറിയ ഏറ്റവും പ്രായം കൂടിയവരിൽ ഒരാളുമാണ് ഇവർ. ജൽഗോൺ ഗവണ്മെന്റ് മെഡിക്കൽ കോളേജിലായിരുന്നു ഇവർ ചികിത്സ തേടിയത്. തിങ്കളാഴ്ച രാത്രിയോടെ കോവിഡ് നെഗറ്റീവ് ആണെന്ന റിപ്പോർട്ട്‌ വന്നതോടെ ഇവർ ആശുപത്രി വിട്ടു. ആഗസ്റ്റ് ഒന്നിനാണ് ഇവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്, രണ്ട് മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പോകേണ്ടി വന്നതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കിടത്തത്തിലായിരുന്നു എങ്കിലും ചികിത്സയുമായി അവർ നല്ല രീതിയിൽ സഹകരിച്ചു എന്നും മാനസികമായി ശക്തയായിരുന്നു എന്നും ആശുപത്രി ഡീൻ ജയപ്രകാശ് രാമാനന്ദ് പറഞ്ഞു.

ആദ്യഘട്ടത്തിൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്, ഓക്സിജൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എങ്കിലും വെന്റിലേറ്റർ ഏർപ്പെടുത്തേണ്ടി വന്നിരുന്നില്ല. പ്രായകൂടുതലുണ്ടെങ്കിലും പ്രമേഹമോ, രക്തസമ്മർദമോ പോലെയുള്ള അസുഖങ്ങൾ ഇവരെ അലട്ടിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE