യുപിയിൽ വിവാഹ ആഘോഷത്തിനിടെ 11 പേര്‍ക്ക് ദാരുണാന്ത്യം

By News Bureau, Malabar News
Ajwa Travels

കുഷിനഗര്‍: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവമുണ്ടായത്.

ആഘോഷങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്ളാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. നിരവധി ആളുകള്‍ ഇരുന്നതോടെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ളാബ് പൊട്ടുകയായിരുന്നു.

മരണപ്പെട്ടവരിൽ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Most Read: സംഘർഷ സാധ്യത ഉടൻ ലഘൂകരിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് യുഎസും ജർമനിയും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE