ശക്‌തമായ കൊടുങ്കാറ്റും ഇടിമിന്നലും; അസമിൽ 11 മരണം

By Team Member, Malabar News
11 Were Died In Assam Due To The Flood
Ajwa Travels

ന്യൂഡെൽഹി: കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും അസമിൽ 11 പേർ മരിച്ചു. ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് 4 പേർ മരിച്ചത്. ശക്‌തമായ കൊടുങ്കാറ്റിൽ ശരീരത്തിലേക്ക് മരങ്ങൾ കടപുഴകി വീണാണ് മരണം സംഭവിച്ചത്. കൂടാതെ കൊടുങ്കാറ്റിൽ പെട്ട് ബാർപെറ്റയിൽ മൂന്ന് പേരും, ടിൻസുകിയയിൽ 3 പേരും മരിച്ചു. ഒപ്പം തന്നെ ഇടിമിന്നലേറ്റ് ഗോൽപരയിൽ 15 വയസുള്ള ആൺകുട്ടിയും മരിച്ചു.

അസമിൽ കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ കനത്ത മഴ തുടരുകയാണ്. നിലവിൽ ശക്‌തമായ മഴയെ തുടർന്ന് അസമിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. കൂടാതെ നിരവധി വീടുകളാണ് ഇതിനോടകം നശിച്ചത്.

വീടുകൾ നശിച്ചതിനെ തുടർന്നും, വെള്ളം കയറിയതിനെ തുടർന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്. മരങ്ങളും ഇലക്‌ട്രിക് പോസ്‌റ്റുകളുമൊക്കെ കൊടുങ്കാറ്റിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിൽ സംസ്‌ഥാനത്ത് 7,378 കെട്ടിടങ്ങൾ തകർന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

Read also: ജില്ലയിലെ തുടർ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE