മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,128 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,145 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,91,398 ആയി ഉയർന്നു. ഇവരിൽ 1,70,929 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്.
9 കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,992 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച 93 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. നിലവിൽ രാജ്യത്തെ വിവിധ ഇടങ്ങളിലെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 814 ആണ്. ഇവരിൽ 283 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Read more : സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും