പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; 11,793 പുതിയ രോഗബാധിതർ

By Team Member, Malabar News
11793 New Covid Cases Reported In India In Last 24 Hours
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 11,793 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം രാജ്യത്ത് 17,000ത്തിന് മുകളിലായിരുന്നു കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌. കൂടാതെ 24 മണിക്കൂറിനിടെ 27 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

അതേസമയം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 96,700 ആയും ഉയർന്നു. 9,486 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 4,27,97,092 പേരും രോഗമുക്‌തരായി. 98.57 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്.

രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമാണ്. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 5,25,047 ആയി ഉയർന്നു.

Read also: കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE