രാജ്യത്ത് 24 മണിക്കൂറിൽ 1,34,154 രോഗബാധിതർ; രോഗമുക്‌തർ 2,11,499

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായവരുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയാണ് റിപ്പോർട് ചെയ്‌തത്‌. 1,34,154 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം മുവായിരത്തിന് താഴെയെത്തി. 2,887 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 2,11,499 ആണ്. പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ രോഗമുക്‌തി നേടുന്നതിനാൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 17,13,413 ആളുകളാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,84,41,986 ആയി ഉയർന്നു. ഇവരിൽ 2,63,90,584 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാണ് തുടരുന്നത്. കൂടാതെ 22,10,43,693 പേർ രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്.

Read also : രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE