രാജ്യത്ത് 14,506 പുതിയ രോഗബാധിതർ; കോവിഡ് മരണങ്ങളിലും വർധന

By Team Member, Malabar News
14506 New Covid Cases In India And Covid Death Also Increased
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണവും ഉയർന്നു. 30 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചു മരിച്ചത്.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 5,25,077 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം 11,574 ആണ്. കൂടാതെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,34,33,345 ആണ്. ഇവരിൽ 4,28,08,666 ആളുകളും ഇതുവരെ രോഗമുക്‌തരായി.

രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴയുന്നവരുടെ എണ്ണവും 99,602 ആയി ഉയർന്നു. കൂടാതെ 3.35 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read also: കണ്ണൂരിൽ നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE