കണ്ണൂരിൽ നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു

By Trainee Reporter, Malabar News
drowned to death
Representational image
Ajwa Travels

കണ്ണൂർ: നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും നിലവിൽ ചോലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിപി ഷാജി (50), മകൻ ജ്യോതിരാദിത്യ(15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

രാവിലെ ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു അപകടം. വെള്ളത്തിൽ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷാജിയും മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന്, ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.

ചക്കരക്കൽ സിഐ എൻകെ സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ്  നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ.ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Most Read: പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം; വിവാദ ഉത്തരവ് റദ്ദാക്കി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE