15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗം; നാല് പേർ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
Attempt to molest a nine-year-old girl; Temple priest under arrest
Representational Image
Ajwa Travels

ഇടുക്കി: ശാന്തൻപാറയിൽ 15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗമെന്ന് ഇടുക്കി എസ്‌പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്‌റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്‌റ്റിലേക്ക് കടക്കും. എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്.

സുഹൃത്തിനെ മർദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌തു. സംഭവത്തിൽ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്‌തിയാണെന്നാണ് വിവരം. തോട്ടം തൊഴിലാളി മേഖലയിൽ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിൽ എത്തിയതാണ് പെൺകുട്ടി.

Most Read:  വാളുമായി ‘ദുർഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE