1,507 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2 കോവിഡ് മരണം

By Team Member, Malabar News
uae news
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രോഗബാധിതരായിരുന്ന 1,476 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. രാജ്യത്ത് നിലവിൽ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 5,37,524 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 5,17,805 പേരും ഇതുവരെ രോഗമുക്‌തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 1,615 ആയി. രാജ്യത്ത് നിലവിൽ 18,104 രോഗബാധിതർ ചികിൽസയിൽ ഉണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Read also : കോവിഡ് വ്യാപനം; 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യുഎഇയിൽ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE