ജയ്‌പൂർ: രാജസ്‌ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 തടവുകാർ ജയിൽ ചാടി. ജോധ്‌പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്‌ച രാത്രി ഭക്ഷണം കഴിഞ്ഞു മടങ്ങുംവഴി ഇവർ ആദ്യം ഗാർഡുമാരുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും പിന്നീട് അക്രമിക്കുകയായിരുന്നു.
ലഹരി കേസുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരാണ് ജയിൽ ചാടിയവർ. മൂന്നുപേർ ബീഹാറികളും മറ്റുള്ളവർ ജോധ്‌പൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. അതേസമയം, ക്രമസമാധാന പാലനത്തിൽ സംസ്‌ഥാന സർക്കാരിന്റെ പരാജയമാണ് സംഭവത്തിലൂടെ വ്യക്‌തമാകുന്നതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത് കുറ്റപ്പെടുത്തി.
Read also: കോവിഡ്; ആർടിപിസിആർ പരിശോധന കുറഞ്ഞ് കേരളം, ആശങ്ക അറിയിച്ച് കേന്ദ്രം