സുഖ്ദേവ് സിങ് ഗോഗമേദി കൊലപാതകം; രാജസ്‌ഥാനിൽ ബന്ദ്, പരക്കെ സംഘർഷം

അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരിസർ, സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.

By Trainee Reporter, Malabar News
Communal riots in manipur
Rep. Image
Ajwa Travels

ജയ്‌പൂർ: രാജസ്‌ഥാനിൽ രജപുത്ര സംഘടനയായ ശ്രീ രാഷ്‌ട്രീയ രജ്‌പുത് കർണി സേന ആഹ്വാനം ചെയ്‌ത ബന്ദിൽ വ്യാപക സംഘർഷം. കഴിഞ്ഞ ദിവസം സേന പ്രസിഡണ്ട് സുഖ്ദേവ് സിങ് ഗോഗമേദിയെ അക്രമിസംഘം വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് വ്യാപകമായി സംഘർഷം ഉടലെടുത്തതും ബന്ദിന് ആഹ്വാനം ചെയ്‌തതും. ഗോഗമേദിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് പുറത്ത് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

കൊലപാതകവുമായി ബന്ധമുള്ളവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിർപപഥു റോഡും ഇവർ തടഞ്ഞു. ചുരു, ഉദയ്‌പൂർ, ആൽവാർ, ബോധ്‌പൂർ എന്നിവിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. കൊലയാളികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് രാജസ്‌ഥാൻ മേധാവി ഉമേഷ് മിശ്ര അറിയിച്ചു. ജയ്‌പൂർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടെ മൂന്ന് പേരടങ്ങുന്ന സംഘമാണ് ഗോഗമേദിയെ വെടിവെച്ചത്.

സുഖ്‌ദേവിന്റെ അംഗരക്ഷകൻ തിരിച്ചു വെടിവെച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരിസർ, സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ശത്രുക്കളുമായി സഹകരിച്ചതിന്റെ ശിക്ഷയാണ് നൽകിയതെന്ന് കപുരിസർ സാമൂഹിക മാദ്ധ്യമത്തിലൂടെ പറഞ്ഞു. എന്നാൽ, പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.

ഉച്ചക്ക് ഒരുമണിയോടെ എത്തിയ സംഘം മുൻ‌കൂർ അനുമതി വാങ്ങിയശേഷമാണ് അകത്തു കടന്നത്. പത്ത് മിനിറ്റോളം സുഖ്ദേവ് സിങ്ങുമായി ഇവർ സംസാരിക്കുന്നതിന്റെയും തുടർന്ന് വെടിവെക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുഖ്‌ദേവിന്റെ ഗൺമാൻ നരേന്ദ്രർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്.

അക്രമികൾക്കായുള്ള തിരച്ചിൽ ശക്‌തമാക്കിയതായി ജയ്‌പൂർ കമ്മീഷണർ ബിജു ജോർജ് ജോസഫ് അറിയിച്ചു. കർണിസേനക്ക് പിന്തുണയുള്ള ജില്ലകളിൽ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്‌ഥാനിലെ ബിക്കാനീർ സ്വദേശിയാണ് അധോലോക കുറ്റവാളി രോഹിത് ഗോദര കപൂരിസർ. 32 കേസുകളിൽ പ്രതിയാണ്. സിദ്ദു മൂസെവാലേ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ട്.

രാജപുത്രയുടെ സംഘടനയാണ് 2006ൽ സ്‌ഥാപിതമായ ശ്രീ രജ്‌പുത് കർണിസേന. ഈ സംഘടനയിൽ നിന്ന് പുറത്തായതിനെ തുടർന്ന് സുഖ്‌ദേവ് സിങ് ഗോഗമേദി 2015ൽ സ്‌ഥാപിച്ചതാണ് ശ്രീ രാഷ്‌ട്രീയ രാജ്‌പുത് കർണിസേന. മാഫിയ തലവനായ അനദ് പാൽ സിങ് 2017ൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയതോടെയാണ് സുഖ്‌ദേവ് സിങ് വാർത്തകളിൽ ഇടം പിടിച്ചത്

Most Read| നേതാവിനായുള്ള തർക്കം മുറുകുന്നു; ‘ഇന്ത്യ’ സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE