ജയ്‌പൂർ: രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം കിട്ടാതെ മരണപ്പെട്ടത്. രാജസ്‌ഥാനിലെ ബിക്കാനെറിലാണ് സംഭവം. കാലിയായിരുന്നു ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിന് പിന്നാലെ കണ്ടൈയ്‌നർ അടയുകയും കുട്ടികൾ അകത്ത് കുടുങ്ങുകയുമായിരുന്നു. 4 മുതൽ 8 വയസ് വരെ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്.
സേവരാം (4), രാധ (5), രാവിന (7), പൂനം (8), മാലി (6) എന്നീ കുട്ടികളാണ് മരണപ്പെട്ടത്. കുട്ടികളുടെ അമ്മ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കണ്ടൈയ്‌നറിനുള്ളിൽ ഇവരെ കണ്ടെത്തിയത്. ഉടൻ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും