ജയ്‌പൂർ: രാജസ്‌ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ് നടപടി.
നേരത്തെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും നികുതി കുറച്ചിരുന്നു. ഇന്ധനവില കുറയ്‌ക്കാൻ ഹൈക്കമാൻഡ് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്ധന നികുതി കുറച്ചത് മൂലം രാജസ്‌ഥാന് വർഷം 3800 കോടി രൂപയുടെ വരുമാന നഷ്‌ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.
ചൊവ്വാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ധന വില കുറയ്‌ക്കാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നവംബർ മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും വീതം കുറച്ചിരുന്നു. ഇതിന് പിന്നാലെ ചില സംസ്‌ഥാനങ്ങളും വിലയിൽ കുറവ് വരുത്തിയിരുന്നു. തുടർന്നാണ് രാജസ്‌ഥാനും വില കുറയ്‌ക്കാൻ തീരുമാനിച്ചത്.
In the Cabinet meeting today, it was unanimously decided to reduce the rate of VAT on petrol/diesel. From 12 o’clock tonight, the rates will be reduced by Rs 4 per liter for petrol and Rs 5 per liter for diesel.
— Ashok Gehlot (@ashokgehlot51) November 16, 2021
Also Read: ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ