കഠിനംകുളത്ത് 16കാരിയെ അയൽവാസി പീഡിപ്പിച്ചു; പരാതി

By Syndicated , Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കഠിനംകുളത്ത് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചെന്ന് പരാതി. നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അയൽവാസിയായ 30 വയസുകാരൻ പീഡിപ്പിച്ചെന്നാണ് പരാതി. ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനമെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

വൈദ്യ പരിശോധനയില്‍ 16കാരിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. നിരവധി തവണ തന്നെ ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ ഓഗസ്‌റ്റ് മുതൽ പീഡിപ്പിക്കപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴി നൽകി. മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവ് ഒളിവിലാണ്.

Read also: ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE