17,073 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് പ്രതിദിന കേസുകളിൽ വീണ്ടും വർധന

By Team Member, Malabar News
17073 New Covid Cases Reported In India In Last 24 Hours
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,073 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരായ ആളുകളുടെ എണ്ണത്തിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 21 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നതോടെ രാജ്യത്ത് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 94,420 ആയി ഉയർന്നു. 15,208 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. നിലവിൽ 98.58 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 4,34,07,046 ആളുകൾക്ക് കോവിഡ് ബാധിക്കുകയും, 5,25,020 ആളുകൾ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. 5.26 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

Read also: പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ; കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE