രാജ്യത്ത് 17,092 പുതിയ കോവിഡ് ബാധിതർ; മരണം 29

By Team Member, Malabar News
17092 New Covid Cases Reported In 24 Hours In India And 29 Death
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 17,092 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 29 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആളുകളുടെ എണ്ണം 5,25,168 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,34,86,326 ആണ്.

അതേസമയം രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,09,568 ആയും ഉയർന്നു. 14,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 4,28,51,590 പേർ ഇതുവരെ രോഗമുക്‌തരായി.

98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നാണ്. 3,599 പേർക്കാണ് കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ആകെ രോഗബാധിതരിൽ 60 ശതമാനവും കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്.

Read also: പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE