കോവിഡ്; സംസ്ഥാനത്ത് 1758 പേർക്ക് കൂടി രോഗം,1365പേർക്ക് മുക്തി

By Desk Reporter, Malabar News
Kerala Covid 19_2020 Aug 18
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.1365 പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗമുക്തരായിട്ടുണ്ട്. 6 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു.

രോഗം സ്ഥിരീകരിച്ചവർ ജില്ലാ അടിസ്ഥാനത്തിൽ

തിരുവനന്തപുരം – 489
മലപ്പുറം – 242
എറണാകുളം – 192
കോഴിക്കോട് -147
ആലപ്പുഴ – 126
കണ്ണൂർ -123
കോട്ടയം – 93
കൊല്ലം – 88
പത്തനംതിട്ട – 65
പാലക്കാട്‌ -51
തൃശൂർ -48
വയനാട് -47
കാസർ​ഗോഡ് -42
ഇടുക്കി -5

സംസ്ഥാനത്ത് ഇന്ന് 6 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട്‌ വിളയൂർ സ്വദേശിനി പാത്തുമ്മ (76), ഓഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ഓഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65), ഓഗസ്റ്റ് 15ന് മരണമടഞ്ഞ ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61), ഓഗസ്റ്റ് 16ന് മരണമടഞ്ഞ കൊലപ്പുറം സ്വദേശിനി വിജയ (32), ഓഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യൻ (54) തുടങ്ങിയവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 175 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശരാജ്യങ്ങളിൽ നിന്നും 42 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 1641 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 81 പേരുടെ ഉറവിടം വ്യക്തമല്ല. 25 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ചികിത്സയിലുണ്ടായിരുന്ന 1365 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. നിലവിൽ 1,65,564 പേർ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുണ്ട്.1583 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 29,265 സാംമ്പിളുകൾ ഇന്ന് പരിശോധനക്കായി അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയതായി 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി മാറ്റി. 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്നും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE