റിലീസിന് തയാറെടുത്ത് 19 മലയാള ചിത്രങ്ങള്‍; നിര്‍മാതാക്കള്‍ പട്ടിക പുറത്തുവിട്ടു

By Staff Reporter, Malabar News
film theater
Ajwa Travels

കോവിഡ് പ്രതിസന്ധി മൂലം അടച്ച തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ വെള്ളിത്തിരയില്‍ സജീവമാകുകയാണ് മലയാള സിനിമ. സെന്‍സറിങ് പൂര്‍ത്തിയാക്കിയ 12 മലയാള സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്.

ജനുവരിയില്‍ മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ പന്ത്രണ്ടും മാര്‍ച്ചില്‍ നാല് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ‘ക്യാപ്റ്റന്’ ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ‘വെള്ളം‘ ആണ് തിയേറ്ററുകളില്‍ ആദ്യം എത്തുക.

ഒന്‍പത് മാസങ്ങളോളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം തുറന്നപ്പോള്‍ വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം ‘മാസ്‍റ്ററാ’ണ് ആദ്യം എത്തിയത്.

മലയാളത്തില്‍ റിലീസിന് തയാറെടുത്ത സിനിമകള്‍ ഇവയാണ്:

  • ജനുവരി 22– വെള്ളം
  • ജനുവരി 29– വാങ്ക്, ലവ്
  • ഫെബ്രുവരി 4- ദി പ്രീസ്‌റ്റ്
  • ഫെബ്രുവരി 4– മോഹന്‍കുമാര്‍ ഫാന്‍സ്
  • ഫെബ്രുവരി 12– സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവ
  • ഫെബ്രുവരി 19– മരട്, വര്‍ത്തമാനം, വെളുത്ത മധുരം
  • ഫെബ്രുവരി 26– സഹായ യാത്രയിലെ ചുവന്ന പൂക്കള്‍ ടോള്‍ഫ്രീ1600.600.60, അജഗജാന്തരം, സണ്ണി
  • മാര്‍ച്ച് 4– നിഴല്‍
  • മാര്‍ച്ച് 12– മൈഡിയര്‍ മച്ചാന്‍, ഇവ
  • മാര്‍ച്ച് 21– സുനാമി
  • മാര്‍ച്ച് 26– മരക്കാര്‍ അറബിക്കടലിന്റെ സിംഹം

Read Also: കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE