24 മണിക്കൂറിൽ യുഎഇയിൽ 1,964 കോവിഡ് ബാധിതർ; 1,923 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 6,13,993 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 6 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ചത്.

രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,763 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ 1,923 പേർ കൂടി രോഗമുക്‌തി നേടിയതോടെ രാജ്യത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 5,92,984 ആയി ഉയർന്നു. കൂടാതെ രാജ്യത്തെ വിവിധ ആശുപത്രികളിലായി നിലവിൽ 19,246 പേരാണ് ചികിൽസയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,31,497 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ കോവിഡ് പരിശോധന 55.2 ദശലക്ഷമായി ഉയർന്നു. രോഗവ്യാപനം നിലനിൽക്കുന്നതിനാൽ എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : മുറിച്ചത് 106 ഈട്ടിത്തടികൾ; പ്രാഥമിക റിപ്പോർട് സമർപ്പിച്ച് വനംവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE