1,968 പുതിയ കോവിഡ് കേസുകൾ; യുഎഇയിൽ 24 മണിക്കൂറിൽ 1,933 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 2,08,090 പരിശോധനകളിൽ 1,968 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 1,702 ആയി ഉയർന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 1,933 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,85,039 ആണ്. ഇവരിൽ 5,64,509 ആളുകളും ഇതുവരെ രോഗമുക്‌തരായി.

കോവിഡ് മുക്‌തരുടെ എണ്ണം വർധിക്കുന്നതിനാൽ രാജ്യത്ത് രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വലിയ ഉയർച്ച രേഖപ്പെടുത്തുന്നില്ല. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 18,828 ആണ്.

Read also : സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE