2 ജെയ്ഷെ ഭീകരർ ഡെൽഹിയിൽ പിടിയിൽ; ആക്രമണ പദ്ധതി തകർത്തു

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഡെൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഡെൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് സരൈ കാലെ ഖാനിൽ മില്ലേനിയം പാർക്കിന് സമീപത്തു നിന്നും ഇവരെ പിടികൂടിയത്. തിങ്കളാഴ്‌ച രാത്രി 10.50ഓടെയാണ് സംഭവം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്‍മീർ ബാരാമുള്ള പാലാ മൊഹല്ല സ്വദേശിയായ അബ്‌ദുൽ ലത്തീഫ് (21), കുപ്‍വാര മുല്ല സ്വദേശി അഷ്‌റഫ് ഖാതന (20) തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്.

ഇവരിൽ നിന്നും രണ്ട് സെമി ഓട്ടോമാറ്റിക് പിസ്‌റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ഡെൽഹി നഗരത്തിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Read also: പടക്കത്തില്‍ നിന്ന് പൊള്ളലേറ്റു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE