ഇന്ത്യ തിരയുന്ന ഭീകരൻ മിയാൻ മുജാഹിദ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

വിവിധ കേസുകളിലായി ഇന്ത്യ തിരയുന്ന മിയാൻ മുജാഹിദ് ഉൾപ്പടെയുള്ള18 ഭീകരർ കഴിഞ്ഞ 20 മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടതായി വിവിധ ഏജൻസികൾ പറയുന്നു.

By Desk Editor, Malabar News
Terrorist Khwaja Shahid alias Mia Mujahid Killed
Ajwa Travels

ന്യൂഡെൽഹി: ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

കഴുത്തറുത്ത ശരീരം മുഴുവൻ മുറിവുകളുമായാണ് ഇയാളെ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് അധിനിവേശ കശ്‌മീരിലെ നീലം താഴ്​വരയിലെ വീട്ടിൽ നിന്നും ഷാഹിദിനെ (മിയാൻ മുജാഹിദ്) തോക്കുധാരികളായ അജ്‌ഞാതർ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നുണ്ട്.

ഇന്ത്യ തിരയുന്ന കൊടും ഭീകരനാണ് ഇയാളെന്ന് വാർത്തകൾ പറയുന്നു. മിയാൻ മുജാഹിദ് ഖാജ ഷാഹിദ് എന്നും അറിയപ്പെടുന്ന ഇയാൾ ലഷ്‌കറെ ത്വയ്ബ കമാൻ‍ഡർ ആയിരുന്നു എന്നാണ് റിപ്പോർട്ട്. അധിനിവേശ കശ്‍മീരിലെ നീലം താഴ്​വര സ്വദേശിയാണ് ഇയാൾ. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയായിരുന്നു. സംഭവത്തിൽ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.

ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ ഒരു ഓഫിസർ ഉൾപ്പെടെ 6 സൈനികരാണ് 2018ൽ വീരമൃത്യു വരിച്ചത്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചു. ഇന്ത്യ തിരയുന്ന 18 ഭീകരർ കഴിഞ്ഞ 20 മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടതായി വിവിധ ഏജൻസികൾ പറയുന്നു.

SHUBHA VARTHA | ശിവ്‌നാടാർ ജീവകാരുണ്യ രംഗത്ത് പ്രതിദിനം ചെലവിടുന്നത് 5.6 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE