തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്‌സിൻ വിതരണം ചെയ്യും.
അതിനിടെ സംസ്‌ഥാനത്തെ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കരുതൽ ശേഖരമായി 510 മെട്രിക് ടൺ ഓക്‌സിജൻ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതൽ ശേഖരം ആയിരം മെട്രിക് ടണ്ണാക്കി ഉയർത്തുന്നതിന്റെ സാധ്യതകളും യോഗം ചർച്ച ചെയ്‌തു.
Read also: 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന