ഉദ്യോഗസ്‌ഥർ കൊണ്ടുപോയത് 2,300 രേഖകൾ, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; വാദ്ര

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും റെയ്‌ഡുകളും ചോദ്യം ചെയ്യലും നടക്കുന്നതിനിടെ പ്രതികരണവുമായി റോബർട്ട് വാദ്ര. ആദായ നികുതി വകുപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഓഫീസിൽ നിന്നും 2,300 രേഖകൾ ഉദ്യോഗസ്‌ഥർ കൊണ്ടുപോയെന്നും നികുതിവെട്ടിപ്പ് നടന്നിട്ടില്ലെന്നും വാദ്ര പറഞ്ഞു. എന്റെ ഓഫീസിൽ ഉള്ളതിനേക്കാൾ വിവരങ്ങൾ എന്നെക്കുറിച്ച് ഉദ്യോഗസ്‌ഥരുടെ കൈവശമുണ്ട്. നികുതി വെട്ടിപ്പ് നടന്നിട്ടില്ല, വാദ്ര കൂട്ടിച്ചേർത്തു.

അന്വേഷണം ആരംഭിച്ചത് മുതൽ ഇതുവരെ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് വാദ്ര അവകാശപ്പെട്ടു. സ്വത്ത് കേസുമായി ബന്ധപ്പെട്ട നികുതി വകുപ്പിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പാഠം പഠിപ്പിക്കാൻ പശുക്കൾ; പരീക്ഷ നടത്താൻ മോദി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE