24 കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം പിൻവലിക്കും

By Desk Reporter, Malabar News
24 athletes to be hired soon; Athletes say strike will be called off

തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിക്കും. സർക്കാരിനു പിടിവാശിയില്ല. ജോലി നൽകുമെന്നാണ് എന്നും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്ന് കായികതാരങ്ങൾ പ്രതികരിച്ചു. 54 കായിക താരങ്ങളുടേത് സ്‌പെഷ്യൽ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. സമരം അവസാനിപ്പിക്കുന്നു എന്നും കായികതാരങ്ങൾ അറിയിച്ചു.

Most Read:  ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്; സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE