കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Team Member, Malabar News
Gold cess india
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. നാദാപുരം സ്വദേശികളായ അമ്മയിൽ നിന്നും മകളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 528 ഗ്രാം സ്വർണം പേസ്‌റ്റ് രൂപത്തിലാക്കിയാണ് ഇവർ കടത്താൻ ശ്രമിച്ചത്.

കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കസ്‌റ്റംസ് അസി കമ്മീഷണർ മുഹമ്മദ്‌ ഫായിസ്, സൂപ്രണ്ടുമാരായ പിസി ചാക്കോ, ശ്രീവിദ്യ സുധീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read also: രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE