സംസ്‌ഥാനത്ത്‌ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

By Trainee Reporter, Malabar News
Covid-Vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുക.

ഡിജിപി ലോക്‌നാഥ്‌ ബെഹ്റയും തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്‌ജ്യോത്‌ ഖോസയും വാക്‌സിൻ സ്വീകരിച്ചു. രാവിലെ തലസ്‌ഥാനത്തെ ജനറൽ ആശുപത്രിയിൽ വെച്ചാണ് ഇവർ വാക്‌സിൻ സ്വീകരിച്ചത്. പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം തുടങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 76,000ത്തിൽ അധികം വരുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ വാക്‌സിനേഷൻ 4 ദിവസത്തിനുള്ളിൽ തീർക്കാനാണ് ശ്രമിക്കുന്നത്.

റവന്യൂ പഞ്ചായത്ത് ജീവനക്കാർ ഉൾപ്പടെ ആകെ 12 ലക്ഷത്തിലധികം കോവിഡ് മുന്നണി പോരാളികളാണ് കേരളത്തിൽ വാക്‌സിൻ സ്വീകരിക്കാനായിട്ടുളളത്.

Read also: വാളയാർ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; പെൺകുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE