21 ലക്ഷത്തിന്റെ കുഴൽ പണവുമായി 3 യുവാക്കൾ അറസ്‌റ്റിൽ

By News Desk, Malabar News
money arrest
Representational image
Ajwa Travels

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20), കൊട്ടക്കായ വയല്‍ കോട്ടക്കല്‍ വീട്ടില്‍ മുഹമദ് അസ്‌ലം (21) എന്നിവരെയാണ് പിടികൂടിയത്.

ഇവരില്‍ നിന്നും 21.02 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്നും നിരവധി യുവാക്കള്‍ ഈ മേഖലയില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി മുരളീധരന്റെ മേല്‍നോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് ഇൻസ്‌പെക്‌ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

Malabar News: മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE