വാഹനാപകടങ്ങൾ; യുഎഇയിൽ കഴിഞ്ഞ വർഷം മരിച്ചത് 381 പേർ

By Team Member, Malabar News
381 Death In The Road Accidents In UAE
Ajwa Travels

അബുദാബി: കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ 381 പേർ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. 2020ലെ കണക്കുകളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ 2021ൽ വർധന ഉണ്ടായിട്ടുണ്ട്. 256 പേരായിരുന്നു 2020ൽ യുഎഇയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. കൂടാതെ കഴിഞ്ഞ വർഷം നടന്ന വാഹനാപകടങ്ങളിൽ 2,620 പേർക്ക് പരിക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം 2020ൽ നടന്ന അപകടങ്ങളിൽ 2,437 പേർക്കാണ് പരിക്കേറ്റത്. കൂടാതെ 2021ൽ വാഹനാപകടങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 3,488 അപകടങ്ങളാണ് ഉണ്ടായത്. എന്നാൽ 2020ൽ ഇത് 2,931 ആയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്, കൃത്യമായ അകലം പാലിക്കാതെയുള്ള സഞ്ചാരം, പെട്ടെന്നുള്ള ലൈൻ മാറ്റം, ബ്രേക്കിടൽ എന്നിവയാണ് പ്രധാനമായും അപകടം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞ വർഷം യുഎഇയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണപ്പെട്ടവരും, പരിക്കേറ്റവരും ഏഷ്യക്കാരാണ്. കൂടാതെ 2020ൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം നിരത്തിൽ കൂടുതൽ വാഹനങ്ങൾ ഇറങ്ങാതിരുന്നത് അപകടങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്.

Read also: 45കാരിയെ ബലാൽസംഗം ചെയ്‌ത്‌ കത്തിച്ച കേസ്; രണ്ടുപേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE