കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കില്ല; വിജിലൻസ്‌ കോടതി

അഭിഭാഷകനായ എംആർ ഹരീഷിന്റെ പരാതിയിൽ കേസെടുത്ത കോടതി, വിജിലൻസിന് നൽകിയ നിർദ്ദേശത്തിൽ 2021 ഏപ്രിലിൽ നടന്ന റെയ്‌ഡിലാണ് പണം പിടിച്ചെടുത്തിരുന്നത്. 2012-2021 വരെയുള്ള കാലയളവിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

By Central Desk, Malabar News
47 lakh seized from KM Shaji's house will not be returned
Ajwa Travels

കോഴിക്കോട്: കെഎം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന്​ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടാൻ നൽകിയ ഹരജി കോടതി തള്ളി.

മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹരജി നൽകിയിരുന്നത്.

പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം. പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും ഷാജി വാദിച്ചുനോക്കി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെഎം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്‌തിരുന്നു. അതേസമയം, പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎം ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Most Read: ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE