യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121

By Team Member, Malabar News
Malabarnews_covid in uae
Representational image
Ajwa Travels

യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 495 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 1,295 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ച ആളുകളില്‍ 1,28,902 ആളുകള്‍ക്കും ഇപ്പോള്‍ രോഗം ഭേദമായി. ശേഷിക്കുന്ന 3,232 ആളുകള്‍ മാത്രമാണ് ഇപ്പോള്‍ യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്നത്.

കോവിഡ് രോഗബാധിതര്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് വലിയ തോതില്‍ കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,43,991 ആളുകളില്‍ പരിശോധന നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1.38 കോടിയോളം കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കോവിഡ്; ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE