പത്തനംതിട്ട: ശബരിമലയില്‍ ദിവസേന 5000 തീർഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 2000 പേര്‍ക്കുമായിരുന്നു ദര്‍ശനം. ഭക്‌തരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ പ്രതിദിനം 5000 ആയി വര്‍ധിപ്പിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി നിര്‍ദ്ദേശം. ഭക്‌തര്‍ക്കും ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Read also: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി