കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 54 ശതമാനം പോളിംഗാണ് ഭവാനിപ്പൂരിൽ രേഖപ്പെടുത്തിയതെന്ന് പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനർജിക്ക് അധികാരത്തിൽ തുടരണമെങ്കിൽ ഈ ഉപതിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ഏറെ നിർണായകമാണ് ഭവാനിപ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം.
അടുത്ത മാസം മൂന്നാം തീയതിയാണ് ഭവാനിപ്പൂരിൽ വോട്ടെണ്ണൽ നടക്കുക. അതേസമയം അക്രമങ്ങൾക്കും, ബൂത്ത് പിടിച്ചടക്കിയ പരാതികൾക്കും ഇടയിൽ മന്ദഗതിയിലാണ് ഇന്നത്തെ വോട്ടെടുപ്പ് പൂർത്തിയായത്. കൂടാതെ കള്ള വോട്ട് ചെയ്‌തവരെ പിടികൂടിയതിന് പിന്നാലെ ബിജെപി നേതാവ് കല്യാണ്‍ ചൗബെയുടെ കാര്‍ തകര്‍ത്തതായും പരാതി ഉയർന്നിട്ടുണ്ട്.
ബിജെപിയുടെ 23 പരാതികള്‍ അടക്കം 40 പരാതികള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വോട്ടെടുപ്പ് കഴിയുന്നത് വരെ ഭവാനിപ്പൂരിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 20 കമ്പനി കേന്ദ്രസേനയെയും ഇവിടെ വിന്യസിപ്പിച്ചിരുന്നു. ബിജെപി സ്‌ഥാനാർഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്‌ഥാനാർഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ ഭവാനിപ്പൂരിൽ മൽസരിച്ചത്.
Read also: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം; പോലീസുകാരൻ അറസ്‌റ്റിൽ