സംസ്‌ഥാനത്ത് 59 പേർക്ക് കൂടി ഒമൈക്രോൺ

By Desk Reporter, Malabar News
Active cases of covid are increasing in Kerala; 128 people got sick yesterday
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ആലപ്പുഴ- 12, തൃശൂര്‍- 10, പത്തനംതിട്ട- 8, എറണാകുളം- 7, കൊല്ലം- 6, മലപ്പുറം- 6, കോഴിക്കോട്- 5, പാലക്കാട്- 2, കാസര്‍ഗോഡ്- 2, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.

42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം- 3, ആലപ്പുഴ- 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ആലപ്പുഴ- (യുഎഇ 5, തുര്‍ക്കി 1), തൃശൂര്‍ (യുഎഇ 4, ഖത്തര്‍ 3), പത്തനംതിട്ട- (യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്‌ഥാൻ 1), എറണാകുളം- (യുഎഇ 5, ഉക്രൈന്‍ 1, ജര്‍മനി 1), കൊല്ലം- (യുഎഇ 2, ഖത്തര്‍ 1), മലപ്പുറം- (യുഎഇ 5, ഖത്തര്‍ 1), കോഴിക്കോട്- (യുഎഇ 5), പാലക്കാട്- (യുഎഇ 1, ഇസ്രയേൽ 1), കാസര്‍ഗോഡ്- (യുഎഇ 2), കണ്ണൂര്‍- (യുഎഇ 1) എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണം 480 ആയി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.

Most Read:  രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE