രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്

By Staff Reporter, Malabar News
textiles-export-india
Ajwa Travels

മുംബൈ: മുൻ വർഷങ്ങളെ അപേക്ഷിച്ച് 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ തുണിത്തരങ്ങളുടെ കയറ്റുമതി 41 ശതമാനം വർധിച്ചതായി റിപ്പോർട്. ടെക്‌സ്‌റ്റൈൽ മേഖല തുടർച്ചയായി വ്യാപാര വർധന രേഖപ്പെടുത്തി. ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി പലമടങ്ങ് കൂടുതലായിട്ടുണ്ട്. നേരത്തെ 2020-21 സാമ്പത്തിക വർഷത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് വിതരണ ശൃംഖല തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയിൽ കുത്തനെ ഇടിവുണ്ടായിരുന്നു.

അതേസമയം തിരിച്ചുവരവിന്റെ ലക്ഷണമാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ദൃശ്യമാകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദവാർഷികങ്ങളിൽ കരകൗശല വസ്‌തുക്കൾ അടക്കമുള്ള ടെക്‌സ്‌റ്റൈൽസ് & അപ്പാരൽ കയറ്റുമതി കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21.2 ബില്യൺ ഡോളറായിരുന്നു.

ഇപ്പോൾ ഇത് 29.8 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 41 ശതമാനം അധികം വളർച്ച കയറ്റുമതിയിൽ നേടിയെന്നാണ് ഇതിൽ നിന്നും വ്യക്‌തമാകുന്നത്. കരകൗശല വസ്‌തുക്കൾ ഉൾപ്പെടെ ടെക്‌സ്‌റ്റൈൽസിനും അപ്പാരലിനും 44 ബില്യൺ ഡോളറാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ 68 ശതമാനം കയറ്റുമതിയിൽ ആദ്യത്തെ ഒൻപത് മാസങ്ങൾക്കുള്ളിൽ രാജ്യത്തിന് നേടാനായി.

Read Also: ധീരജ് വധക്കേസ്; പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE