കാറുകളിൽ 6 എയർബാഗ്; കരട് നിയമത്തിന് അംഗീകാരം

By Staff Reporter, Malabar News
air-bags-in-car-india
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കാറുകളിൽ 6 എയർ ബാഗ് നിർബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള യാത്രാ വാഹനങ്ങളിലെല്ലാം 6 എയർബാഗ് നിർബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. 4 അധിക എയർബാഗ് കൂടി ഉറപ്പാക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർണായകമായ ഈ തീരുമാനമെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പുതിയ ഭേദഗതി നടപ്പാകുന്നതോടെ ഫലത്തിൽ ഹാച്ച്ബാക്, സെഡാൻ, എസ്‌യുവി തുടങ്ങി എല്ലാ ശ്രേണിയിലുള്ള കാറുകളിലും 6 എയർബാഗ് ഉറപ്പാകും. കരട് നിയമത്തിൽ പൊതുജനങ്ങളിൽ നിന്നും മറ്റും അഭിപ്രായം തേടിയ ശേഷമാകും നിയമത്തിന് അന്തിമ അംഗീകാരം നൽകുക. വരുന്ന ഒക്‌ടോബർ ഒന്ന് മുതൽ പുതിയ തീരുമാനം രാജ്യത്ത് നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Read Also: ഐശ്വര്യ ലക്ഷ്‌മിയുടെ ‘അർച്ചന 31 നോട്ട് ഔട്ട്’; ആദ്യ ഗാനമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE