24 മണിക്കൂറിൽ രാജ്യത്ത് 71,365 രോഗബാധിതർ; രോഗമുക്‌തർ 1,72,211

By Team Member, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടായി. 71,365 പുതിയ കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5.6 ശതമാനത്തിന്റെ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,24,10,976 ആയി ഉയർന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും ഒന്നര ലക്ഷത്തിന് മുകളിൽ ആളുകൾ കോവിഡ് മുക്‌തരായിട്ടുണ്ട്. 1,72,211 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ ആകെ രോഗബാധിതരിൽ 4,10,12,869 പേർ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രോഗമുക്‌തരുടെ എണ്ണം ഉയർന്ന് തുടരുന്നതിനാൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 8,92,828 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.

കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,217 കോവിഡ് മരണം കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 5,05,279 ആയി ഉയർന്നു. രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 96.7 ശതമാനമാണ്.

Read also: മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിച്ചു; അപൂർവ രക്ഷാദൗത്യം വിജയിപ്പിച്ച് കരസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE