സൗദിയിൽ 24 മണിക്കൂറിൽ 842 പേർക്ക് കോവിഡ്; 11 മരണം

By Team Member, Malabar News
saudi covid
Ajwa Travels

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദി അറേബ്യയിൽ 842 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 11 പേർക്കാണ് കോവിഡ് മൂലം രാജ്യത്ത് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്‌. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയാകുമ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,99,277 ആയി ഉയർന്നു.

6,675 ആളുകളാണ് ഇതുവരെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 706 പേർ കൂടി കോവിഡ് മുക്‌തരായതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 3,84,027 ആളുകൾ ഇതുവരെ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,485 ആണ്.

ചികിൽസയിൽ കഴിയുന്നവരിൽ 950 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്‍തികരമാണ്. 96.4 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്. കൂടാതെ 1.69 ശതമാനമാണ് നിലവിലത്തെ കോവിഡ് മരണനിരക്ക്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട് ചെയ്യുന്നത് റിയാദിൽ നിന്നുമാണ്. 365 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിയാദിൽ രോഗം സ്‌ഥിരീകരിച്ചത്‌.

Read also : യുഎഇ; 24 മണിക്കൂറിനിടെ 1,928 കോവിഡ് കേസുകൾ, 1,719 രോഗമുക്‌തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE