സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

By News Desk, Malabar News
supreme-court of india
Ajwa Travels

ഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കും. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്‌ജിമാർ സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും.

രാവിലെ 10.30ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സാധാരണ ജഡ്‌ജിമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്നത് ചീഫ് ജസ്‌റ്റിസിന്റെ കോടതിയിലാണ്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.

ആദ്യ വനിതാ ചീഫ് ജസ്‌റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്‌ജി ബിവി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് ഇന്ന് ചുമതലയേൽക്കുന്ന വനിതാ ജഡ്‌ജിമാര്‍. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്‌ജി സിടി രവികുമാറും ഇന്ന് ചുമതലയേൽക്കുന്ന ജഡ്‌ജിമാരിൽ ഉൾപ്പെടുന്നു.

Kerala News: ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE