കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ

By Team Member, Malabar News
gold smuggling
Representational image
Ajwa Travels

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. സ്വർണം ഷീറ്റ് രൂപത്തിലാക്കി ബാഗേജിലെ വസ്‍ത്രങ്ങൾക്കുള്ളിലും ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ സ്വകാര്യ ഭാഗത്തും മറ്റും ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. 2.12 കിലോഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്.

ദുബായിൽ നിന്നെത്തിയ യാത്രക്കാരിയാണ് 27 ലക്ഷം രൂപയുടെ സ്വർണം വസ്‍ത്രത്തിനുള്ളിലും മറ്റും കടത്താൻ ശ്രമിച്ചത്. കൂടാതെ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ശരീരത്തിൽ ഒളിപ്പിച്ച 47 ലക്ഷം രൂപയുടെയും, റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി ശരീരത്തിൽ ഒളിപ്പിച്ച 24 ലക്ഷം രൂപയുടെയും ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണമിശ്രിതവും കസ്‌റ്റംസ്‌ അധികൃതർ കണ്ടെടുത്തു.

ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. സൂപ്രണ്ടുമാരായ കെപി മനോജ്, രജ്‌ഞി വില്യം, സിപി സബീഷ്, ഗഗൻദീപ് രാജ്, വിജെ പൗലോസ്, എൻ വെളുരി നായിക്, പ്രണയ് കുമാർ, ശിവാനി, പ്രേം പ്രകാശ് മീന, ഇൻസ്‌പെക്‌ടർമാരായ പ്രമോദ് കുമാർ, ടിഎസ് അഭിലാഷ്, സജ്‌ഞീവ് കുമാർ, കെകെ പ്രിയ, സുമിത് നെഹ്റ, മിനിമോൾ, ഹെഡ് ഹവിൽദാർ രവീന്ദ്രൻ, ചന്ദ്രൻ തുടങ്ങിയ ഉദ്യോഗസ്‌ഥരും പരിശോധനയിൽ പങ്കെടുത്തു.

Read also : വമ്പൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ; പ്രകടന പത്രിക പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE