റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗ ബാധിതരാകുന്നവരേക്കാൾ കൂടുതൽ ആളുകൾ രോഗ മുക്തരാകുന്നത് വലിയ ആശ്വാസമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്.
എന്നാൽ രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഉയർന്നു തന്നെ തുടരുകയാണ്. 12 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 7,134 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,31,432 ആയി ഉയർന്നു. ഇവരിൽ 4,15,747 പേരും ഇതുവരെ രോഗ മുക്തരായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,551 ആയി കുറഞ്ഞു. ചികിൽസയിൽ കഴിയുന്നവരിൽ 1,323 ആളുകളുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. 96.4 ശതമാനമാണ് രാജ്യത്തെ നിലവിലത്തെ രോഗമുക്തി നിരക്ക്. കൂടാതെ മരണനിരക്ക് 1.7 ശതമാനമായും തുടരുകയാണ്.
Read also : ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരും; മുഖ്യമന്ത്രി