സൗദിയിൽ കോവിഡ് മുക്‌തർ ഉയരുന്നു; 24 മണിക്കൂറിൽ 1,012 രോഗമുക്‌തർ

By Team Member, Malabar News
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ കോവിഡ് ബാധിതരേക്കാൾ വർധന. 1,012 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 837 ആണ്. രോഗമുക്‌തരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച രാജ്യത്ത് വലിയ ആശ്വാസമാണ് സൃഷ്‌ടിക്കുന്നത്‌. എന്നാൽ കോവിഡ് ബാധയെ തുടർന്ന് പ്രതിദിനം മരണപ്പെടുന്നവരുടെ എണ്ണം ഉയർന്ന തന്നെ തുടരുകയാണ്.

13 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 7,147 ആളുകൾ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 4,32,269 ആണ്. ഇവരിൽ 4,16,759 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,363 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരിൽ 1,331 പേരുടെ നില ഗുരുതരമായി തുടരുകയാണ്. റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌. 290 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിയാദിൽ സ്‌ഥിരീകരിച്ചത്‌.

Read also : സത്യപ്രതിജ്‌ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE