ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസലിന് 87 രൂപ 71 പൈസയുമാണ് വില.
ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതി വര്‍ധന ഉണ്ടായിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. എന്നാൽ, ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില കുത്തനെ കൂട്ടുകയാണ്.
ഈ മാസം ഇത് ഒന്‍പതാം തവണയാണ് വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്.
Also Read: കോവിഡിന് പ്ളാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും