ഇന്ധന വില വീണ്ടും വർധിപ്പിച്ചു

By Desk Reporter, Malabar News
Fuel prices continue to rise
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസലിന് 87 രൂപ 71 പൈസയുമാണ് വില.

ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതി വര്‍ധന ഉണ്ടായിരുന്നെങ്കിലും അഞ്ച് സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. എന്നാൽ, ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില കുത്തനെ കൂട്ടുകയാണ്.

ഈ മാസം ഇത് ഒന്‍പതാം തവണയാണ് വില കൂടുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്.

Also Read:  കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE