കാസർഗോഡ്: കടലേറ്റവും ശക്തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായത്. കഴിഞ്ഞ ദിവസം ആളുകൾ നോക്കിനിൽക്കേ വീടുകൾ കടലെടുത്ത മുസോടി കടപ്പുറത്ത് ഞായറാഴ്ച 19 വീടുകൾ കൂടി തകർന്നു.
243 കുടുംബങ്ങളിൽ നിന്നായി ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മുസോടി കടപ്പുറത്ത് താമസിക്കുന്ന 97 കുടുംബങ്ങളെയും മാറ്റി. ഷിറിയ കടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അപകടസാധ്യത മുൻനിർത്തി ചേരങ്കൈ കടപ്പുറത്തെ നാല് കുടുംബങ്ങളെയും കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളയും ബന്ധുവീടുകളിലേക്ക് മാറ്റി.
Also Read: ലോക്ക്ഡൗൺ ഫലപ്രദം; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു