കടലേറ്റം, ശക്‌തമായ മഴ; ജില്ലയിൽ കനത്ത നാശനഷ്‌ടം; 49 വീടുകൾ തകർന്നു

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: കടലേറ്റവും ശക്‌തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്‌ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്‌ടം ഉണ്ടായത്. കഴിഞ്ഞ ദിവസം ആളുകൾ നോക്കിനിൽക്കേ വീടുകൾ കടലെടുത്ത മുസോടി കടപ്പുറത്ത് ഞായറാഴ്‌ച 19 വീടുകൾ കൂടി തകർന്നു.

243 കുടുംബങ്ങളിൽ നിന്നായി ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മുസോടി കടപ്പുറത്ത് താമസിക്കുന്ന 97 കുടുംബങ്ങളെയും മാറ്റി. ഷിറിയ കടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അപകടസാധ്യത മുൻനിർത്തി ചേരങ്കൈ കടപ്പുറത്തെ നാല് കുടുംബങ്ങളെയും കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളയും ബന്ധുവീടുകളിലേക്ക് മാറ്റി.

Also Read: ലോക്ക്‌ഡൗൺ ഫലപ്രദം; സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE