തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടാതെ മിക്ക സ്ഥലങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ചൊവ്വാഴ്ചയോടെ മഴ ശക്തി പ്രാപിക്കും. കൂടാതെ ഇന്ന് അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും, ഇടിമിന്നലോട് കൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read also : മലയാളത്തിന് വിലക്ക്; ജിബി പന്ത് ആശുപത്രിക്കെതിരെ പ്രതിഷേധം രൂക്ഷം, വിമർശിച്ച് നേതാക്കളും